കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനും ഇടപ്പള്ളിക്കുമിടയില്‍ നവീകരണം നടക്കുന്നതിനാല്‍ വ്യാഴാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു. ഗുരുവായൂരില്‍നിന്ന് രാത്രി 9.25ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) 11.25നാണ് പുറപ്പെടുക.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ആലുവയില്‍ ഒന്നര മണിക്കൂർ പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) എന്നിവ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകള്‍ക്കിടയില്‍ അരമണിക്കൂര്‍ പിടിച്ചിടും.
പുണെ-എറണാകുളം പ്രതിവാര എക്സ്പ്രസ് (22150) കളമശ്ശേരി, -ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടര മണിക്കൂറും പട്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് (16360) കളമശ്ശേരിയില്‍ ഒന്നര മണിക്കൂറിലേറെയും പിടിച്ചിടും. ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് (12777) ചാലക്കുടി സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.