നന്തിബസാർ (കോഴിക്കോട്): റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞുവീണ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതിനിടെ ഇരുവരും ട്രെയിൻ തട്ടി മരിച്ചു. കടലൂര്‍ കോടിക്കല്‍ പുതിയോട്ടിൽ മാഹി അബ്ദുല്ല (71), ഭാര്യ എലത്തുർ സ്വദേശിനി അസ്മ (56) എന്നിവരാണ് മരിച്ചത്.
നന്തിയില്‍ നിന്നു നടന്നുവരികയായിരുന്ന അബ്ദുല്ല റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്നുപോയതായി പറയുന്നു. തൊട്ടടുത്താണ് ഇവര്‍ വാടകക്കു താമസിക്കുന്ന വീട്. ട്രാക്കില്‍ ഇരുന്ന ഭര്‍ത്താവിനെ സഹായിക്കാനെത്തിയതായിരുന്നു അസ്മ. ഇതിനിടയിലെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ആദ്യ ഭാര്യ ആസ്യ മരിച്ചതിനുശേഷം അസ്മയെ വിവാഹം കഴിച്ചതാണ്. മക്കൾ: ജമീല, നൗഷാദ്, ഷറഫുദ്ദീൻ (ഇരുവരും കുവൈത്ത്), റഷീദ, റബീന. മരുമക്കൾ: സീനത്ത്, സജ്ന, മുസ്തഫ പുതുക്കുടി, അഷ്റഫ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.