വടകര: മുക്കാളി പട്ട്യാട്ട് അണ്ടർബ്രിഡ്ജിന് സമീപം ഉമ്മയും മകളും െട്രയിൻ തട്ടി മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരി ആയിശ മൻസിൽ എം.സി. റഫീഖിെൻറ ഭാര്യ സെറീന (39), മകൾ തെസ്നി (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. ബി.ഡി.എസിന് പഠിക്കുന്നതിനായി മെഡിക്കൽ അലോട്ട്മെൻറിെൻറ ഫീസ് അടക്കാൻ ബാങ്കിൽ പോകവെയാണ് അപകടം. ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് െട്രയിനാണ് തട്ടിയത്.
മുക്കാളി പട്ട്യാട്ട് അണ്ടർബ്രിഡ്ജിനടിയിൽ മഴപെയ്ത് വെള്ളവും ചളിയും കെട്ടിനിൽക്കുന്നതിനാൽ, െട്രയിൻ വരുന്നത് കണ്ടെങ്കിലും ഇറങ്ങിനിൽക്കാൻ സ്ഥലമില്ലാത്തതിനാലാണ് മരണത്തിലേക്ക് നയിച്ചത്. അപകടം നടന്നയുടൻ ഇരുവരെയും ആശുപത്രിയിലെത്തിെച്ചങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം വടകര ജില്ല ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി. റഫീഖ് ഖത്തറിലാണ്. ഒളവിലം സ്വദേശി മൊയ്തുഹാജി -നബീസു ദമ്പതികളുടെ മകളാണ് സെറീന. മിസ്ബഹ മറ്റൊരുമകളാണ്. സഹോദരങ്ങൾ: ഹാരിസ്, ഷമീമ, റഷീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.