തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമുടയിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ഇൗ ലൈനിൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
വൈകി യാത്ര തുടങ്ങുന്ന ട്രെയിനുകൾ:
1. രാത്രി 10 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങേണ്ട തിരുവനന്തപുരം-മധുരൈ അമൃത എക്സ്പ്രസ് (16343) നവംബർ 16, 17, 19, 21 തിയതികളിൽ അര മണിക്കൂർ വൈകി രാത്രി 10.30 നേ യാത്ര തുടങ്ങൂ. മാത്രമല്ല, ഇൗ ട്രെയിൻ തൃശൂർ-മുളങ്കുന്നത്ത്കാവ് സ്റ്റേഷനുകളിൽ 2.50 മണിക്കൂർ വൈകാനും സാധ്യതയുണ്ട്.
2. രാത്രി 12.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ( 22653) നവംബർ 17 ന് ഒരു മണിക്കൂർ വൈകി പുലർച്ചെ 1.30 നേ പുറപ്പെടൂ.
3. എറണാകുളം ജങ്ഷനിൽ നിന്ന് പുലർച്ചെ 5. 15 ന് പുറപ്പെടേണ്ട എറണാകുളം-പുനെ ദ്വൈവാര ട്രെയിൻ (22149) നവംബർ 20 ന് യാത്രയാരംഭിക്കാൻ ഒരു മണിക്കൂർ വൈകും.
4. കൊച്ചുവേളിയിൽ നിന്ന് രാത്രി 12.35 ന് പുറപ്പെടുന്ന കൊച്ചുവേളി-ലോകമാന്യ തിലക് ദ്വൈവാര ട്രെയിൻ (22114) നവംബർ 22 ന് ഒരു മണിക്കൂർ വൈകി പുലർച്ചെ 1.35 നാണ് യാത്ര തുടങ്ങുക.
ഭാഗികമായി റദ്ദാക്കിയവ:
1.കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ (56605) നവംബർ 16, 17, 19, 21 തിയതികളിൽ ഷൊറണൂരിൽ യാത്ര അവസാനിപ്പിക്കും.
2.തൃശൂർ -കണ്ണൂർ പാസഞ്ചർ (56603) നവംബർ 17, 18, 20, 22 തിയതികളിൽ ഷൊറണൂരിൽ നിന്നാവും യാത്ര തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.