തിരുവനന്തപുരം: കോട്ടയം സെക്ഷനിെല പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന് റെയിൽവേ. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസ് (12625) കോട്ടയത്ത് 50 മിനിറ്റും ഇൗ ദിവസങ്ങളിൽ വൈകിയേക്കും.
കോർബ-തിരുവനന്തപുരം എക്സ്പ്രസ് (22647) 1.10 മണിക്കൂറും ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649 ) 45 മിനിറ്റും തിങ്കളാഴ്ച കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് 50 മിനിറ്റും ഇൗ ദിവസം വൈകിയേക്കും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22654), ഡെറാഡൂൺ-കൊച്ചുവേളി എക്സ്പ്രസ് (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്സ്പ്രസ് ട്രെയിനുകൾ ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മുംൈബ ജയന്തി ജനത എക്സ്പ്രസ് കോട്ടയം സെക്ഷനിൽ ഇൗദിവസം 1.20 മണിക്കൂർ വൈകും.
പൂർണമായി റദ്ദാക്കിയവ (ഞായറാഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ)
ബുധനാഴ്ച മാത്രം പൂർണമായും റദ്ദാക്കിയവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.