തിരുവനന്തപുരം: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ഇവിടേക്കെത്തുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുള്ള ട്രെയിനുകൾ തൽക്കാലത്തേക്ക് പൂർണമായും നിർത്തലാക്കി. ഈ പ്ലാറ്റ്ഫോമിലെ സ്റ്റാളുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ പ്രധാനമന്ത്രി മടങ്ങും വരെ പൂർണമായും അടച്ചിടും. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിൽ തിങ്കളാഴ്ച മുതൽ അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.