മാറ്റം കാത്ത്​ പൊലീസ്​ ഉദ്യോഗസ്​ഥർ; നിയന്ത്രണങ്ങളും പരിശോധനകളും വഴിപാടായി

കോ​ഴി​ക്കോ​ട്​​: തെ​ര​െ​ഞ്ഞ​ടു​പ്പ്​ പെ​രു​മാ​റ്റ​ച​ട്ട​ത്തി​‍െൻറ ഭാ​ഗ​മാ​യി സ്​​ഥ​ലം മാ​റി​യെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ പ​ല​രും നി​ഷ്​​ക്രി​യ​മാ​കു​ന്ന​ത്​ കോ​വി​ഡ്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

പ​ല ഉ​ദ്യോ​ഗ​സ്​​ഥ​രും പ​രി​ശോ​ധ​ന​ക​ൾ വ​ഴി​പാ​ടാ​ക്കു​ന്ന​തു​മൂ​ലം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റു​ന്നു. ​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്​​ഞാ​പ​ന​ത്തി​ന്​ മു​മ്പ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​മാ​ർ​ക്കും പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക​ട​ർ​മാ​ർ​ക്കും ജി​ല്ല മാ​റി സ്​​ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു.

താ​ൽ​ക്കാ​ലി​ക മാ​റ്റ​മാ​യ​തി​നാ​ൽ മാ​റി​വ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ വോ​​ട്ടെ​ടു​പ്പി​‍െൻറ​യും അ​നു​ബ​ന്ധ ജോ​ലി​ക​ളി​ലും മാ​ത്ര​മാ​ണ്​ ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന​ത്. മ​റ്റ്​ അ​ന്വേ​ഷ​ണ​ങ്ങ​ളും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളും ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ണെ​ന്ന്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ൾ സാ​ക്ഷ്യ​െ​പ്പ​ടു​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള പു​ന​ർ​വി​ന്യാ​സ​ത്തോ​ടെ ജി​ല്ല മാ​റി പോ​കേ​ണ്ട​തി​നാ​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​മെ​ന്നു ക​രു​തി​യാ​ണ്​ സ്​​റ്റേ​ഷ​നി​ലി​രി​ക്കു​ന്ന​ത്​. ഫോ​ണി​ൽ വി​ളി​ച്ചാ​ൽ മി​ക്ക ഉ​ദ്യോ​ഗ​സ്​​ഥ​രും ​പ്ര​തി​ക​രി​ക്കു​ന്നി​ല്ല.

പ​രാ​തി​ക്കാ​ർ സ്​​റ്റേ​ഷ​നി​ലെ​ത്തി ഉ​ദ്യോ​ഗ​സ്​​ഥ​രെ അ​ന്വേ​ഷി​ച്ചാ​ൽ പു​റ​ത്താ​ണെ​ന്ന മ​റു​പ​ടി​യാ​ണ്​ കി​ട്ടു​ന്ന​ത്. മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും കേ​സ്​ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മു​ക​ളി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പ്. എ​ന്നാ​ൽ, ഇ​ക്കാ​ല​യ​ള​വി​ൽ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യാ​ണ്​​ മി​ക്ക സ്​​റ്റേ​ഷ​നു​ക​ളി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലേ കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ലീ​സി​‍െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്​​ത​മാ​കൂ​ എ​ന്ന​താ​ണ്​ അ​വ​സ്​​ഥ. 

Tags:    
News Summary - transfer in police department became a burden for covid preventive works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.