രാജകുമാരി (ഇടുക്കി): പട്ടയം ലഭിച്ച ഭൂമിക്ക് തണ്ടപ്പേര് ശരിയാക്കി നൽകാൻ അപേക്ഷകരിൽനിന്ന് കൈക്കൂലിയും മദ്യവും വാങ്ങിയെന്ന പരാതിയിൽ രാജകുമാരി വില്ലേജ് ഒാഫിസ് ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഒാഫിസർ കുര്യൻ തോമസിനെ രാജാക്കാട് സർേവ സൂപ്രണ്ട് ഒാഫിസിലെ ഹെഡ് ക്ലർക്കായി മാറ്റി. സ്പെഷൽ വില്ലേജ് ഒാഫിസർ പി.എം. സിദ്ദീഖ്, ക്ലർക്ക് പി.വി. റെജിമോൻ, വില്ലേജ്മാൻ പി.ബി. അഭിലാഷ് എന്നിവരെ ദേവികുളം താലൂക്ക് ഒാഫിസിലേക്കും വില്ലേജ് വുമൺ സാലി ഐസക്കിനെ ഇടുക്കി താലൂക്ക് ഒാഫിസിലേക്കുമാണ് മാറ്റി നിയമിച്ചത്.
പാർട്ട്ടൈം സ്വീപ്പർ കെ.സി. രാജുവിനെ ശാന്തൻപാറ വില്ലേജ് ഒാഫിസിലേക്കും സ്ഥലംമാറ്റി. ജൂനിയർ സൂപ്രണ്ടിെൻറ റിപ്പോർട്ടിൽ ഇടുക്കി ജില്ല കലക്ടർ ജി.ആർ. ഗോകുലിെൻറ നിർദേശപ്രകാരമാണ് മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റിയത്. ഇവരെ ജനസമ്പർക്ക തസ്തികകളിൽ നിയമിക്കരുതെന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് അപ്രധാന തസ്തികകളിലേക്ക് മാറ്റിയത്. പട്ടയം ലഭിച്ച ഭൂമിയുടെ തണ്ടപ്പേര് പിടിക്കുന്നതിനായി തൊട്ടിക്കാനം പുത്തൻപുരക്കൽ സജീവൻ, പൂപ്പാറ കുഴികണ്ടത്തിൽ അമ്മിണി രാഘവൻ, പേത്തൊട്ടി വടക്കേച്ചുഴിയാങ്കൽ രവീന്ദ്രൻനായർ, ശങ്കരപാണ്ഡ്യൻമെട്ട് സ്വദേശി വെട്രിവേലൻ എന്നിവരോട് ഇൗ ഉദ്യോഗസ്ഥർ കൈക്കൂലിയും മദ്യവും ആവശ്യപ്പെട്ടതായാണ് പരാതി.
അപേക്ഷകരിലൊരാളായ അമ്മിണി രാഘവൻ നൽകിയ പരാതിയിൽ വില്ലേജ് ഒാഫിസറുൾെപ്പടെ നാല് ജീവനക്കാരുടെയും മൊഴികള്‍ തഹസിൽദാർ രേഖപ്പെടുത്തിയിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യത്തിെൻറ പേരറിയില്ലെന്ന് അപേക്ഷകരിലൊരാൾ പറഞ്ഞപ്പോൾ കുറിപ്പെഴുതി നൽകിയതടക്കം രേഖകളോടെയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.