തിരുവനന്തപുരം: മനുഷ്യാവകാശങ്ങൾ മാനിക്കാത്ത ട്രാൻസ്ജെൻേഡഴ്സ് സംരക്ഷണ ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ രാജ്ഭവൻ മാർച്ച് നടത്തി. സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് അംഗം സോനു നിരഞ്ജൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതാണ് അവകാശ സംരക്ഷണ ബില്ലെന്ന് അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നാരംഭിച്ച മാർച്ച് കൗൺസിലർ ഐ.പി. ബിനു ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പേർ പങ്കെടുത്തു. രാജ്ഭവന് സമീപം മാർച്ച് പൊലീസ് തടഞ്ഞു.
സംഘടനയുടെ നേതാക്കളായ ശീതൾ ശ്യാം, സൂര്യ അഭിലാഷ്, അനിൽ ചില്ല, ശരത് ചെല്ലൂർ, ശ്രീക്കുട്ടി, ശ്യാമ എസ്. പ്രഭ, അഹനാ മേഖൽ, പി.കെ. പ്രിജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.