തിരുവനന്തപുരം: െക.എസ്.ആർ.ടി.സിയിൽ പണിമുടക്ക് തുടരുന്നതിനിടെ യൂനിയനുകൾക്കെതിെര ആഞ്ഞടിച്ചും കർശനമായി നേരിടുമെന്ന മുന്നറിയിപ്പ് നൽകിയും ഗതാഗതമന്ത്രി ആൻറണി രാജു. പൊതുജനത്തെ ബന്ദിയാക്കുകയും സർക്കാറിനെ സമ്മർദത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രവണത ൈകയുംകെട്ടി നോക്കിയിരിക്കില്ലെന്നും കെ.എസ്.ആർ.ടി.സി അവശ്യ സർവിസായി പ്രഖ്യാപിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രേഡ് യൂനിയനുകളും മാനേജ്മെൻറുമായുള്ള ശമ്പള പരിഷ്കരണ തർക്കത്തിന് ജനത്തെ ബന്ദികളാക്കിയത് ന്യായീകരിക്കാനാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുെട നടുവിലും ഒരു രൂപപോലും വരുമാനമില്ലാതിരുന്നിട്ടും ഒരു േജാലിയും ചെയ്യാതിരുന്ന കാലത്തും മുടക്കമില്ലാതെ ശമ്പളവും െപൻഷനും നൽകിയ സർക്കാറാണിത്. 30 കോടി അധികബാധ്യത വരുന്ന നിർദേശം ചർച്ച ചെയ്യാൻ 30 മണിക്കൂർപോലും യൂനിയനുകൾ സാവകാശം തന്നില്ല. 150 കോടി രൂപ ശമ്പളത്തിനും പെൻഷനും പ്രതിമാസം നൽകുന്നതാണോ സർക്കാർ ചെയ്ത തെറ്റ്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാനുള്ള സാവകാശംപോലും അനുവദിക്കാതെ സർക്കാറിനെ മുൾമുനയിൽ നിർത്തി ജനങ്ങെള പ്രതിസന്ധിയിലാക്കിയത് ശരിയാണോ എന്ന് യൂനിയനുകൾ ആലോചിക്കണം.
ശമ്പള പരിഷ്കരണം ധാരണയായാൽപോലും ഡിസംബർ ഒന്നിനാണ് നൽകാനാകുക. പത്തിരുപത് ദിവസം ഇനിയുണ്ട്. ഇൗ സാഹചര്യത്തിലും 24 മണിക്കൂർപോലും സമയം അനുവദിക്കാതെ വാശി പിടിച്ച് സമരം നടത്തിയതുകൊണ്ട് എന്ത് നേട്ടമാണുണ്ടായത്. സർക്കാർ അഭ്യർഥന മാനിക്കാതെ യൂനിയനുകൾ സമരം നടത്തിക്കഴിഞ്ഞു. ഇനി യൂനിയൻ ആവശ്യപ്പെട്ടാലേ ചർച്ച നടത്തൂ. കോവിഡ് പ്രതിസന്ധി മറികടന്ന് ജനം പൊതുഗതാഗതത്തെ ആശ്രയിച്ച് തുടങ്ങിയ ഘട്ടത്തിൽ അതിന് തടയിടുന്ന സമീപനമാണ് യൂനിയനുകൾ സ്വീകരിച്ചതെന്നും ഇതിനെന്ത് ന്യായീകരണം പറയുെമന്നും മന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.