ശംഖുംമുഖം: സംസ്ഥാന സെക്ടറില്‍ പറക്കുന്ന എയര്‍ഇന്ത്യ എക്സ്പ്രസിെൻറ വിമാനങ്ങള്‍ അധികവും കാലപ്പഴക്കം ചെന്നവ. ഇത്തരം വിമാനങ്ങളില്‍ യാത്രചെയ്യേണ്ടി വരുന്നത് പലപ്പോഴും യാത്രക്കാരുടെ ചങ്കിടിപേറ്റുന്നു.സംസ്ഥാനത്തിെൻറ വിമാനത്താവളത്തില്‍ കൂടുതല്‍ തവണ അടിയന്തര തിരിച്ചിറക്കലുകള്‍ നടത്തിയതും യന്ത്രത്തകരാറുകള്‍ ഉണ്ടായതും എയര്‍ഇന്ത്യ എക്സ്പ്രസിെൻറ വിമാനങ്ങള്‍ക്കാണ്.
കഴിഞ്ഞ ദിവസം യന്ത്രത്തകരാര്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഇറക്കേണ്ട വിമാനം എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. വന്‍ദുരന്തം തലനാരിഴെ വ്യത്യാസത്തില്‍ ഇല്ലാതായതിെൻറ ആശ്വാസത്തിലാണ് യാത്രക്കാരും വിമാനത്താവള അധികൃതരും.
മുന്‍വശത്തെ ടയറിെൻറ ഭാഗത്തുനിന്ന് ഹൈട്രോളിക് ഓയില്‍ ലീക്ക് ചെയ്യുകയായിരുന്നു. ഇത് ലാന്‍ഡിങ് സമയത്ത് ടയര്‍ നിലംതൊടുമ്പോള്‍ സ്പാര്‍ക്കുണ്ടായി തീപിടിക്കാന്‍ കാരണമാകും. ടയര്‍ നിലം തൊട്ടപ്പോള്‍ തന്നെ പുക ഉയര്‍ന്നുവെങ്കിലും വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സിലെ ജീവനക്കാരുടെ കരുത്തിലാണ് വന്‍ ദുരന്തം ഇല്ലാതായത്.
എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂണമായും എ.ജി.എസ് ചെക്കിങ് നടത്തിയശേഷം മാത്രമേ സര്‍വിസ് നടത്താവൂ. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങള്‍ക്ക് പോലും ചെക്കിങ് നടക്കുന്നില്ല. ഒരുവിമാനം പൂര്‍ണമായും ചെക്കിങ് നടത്താന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയം എടുക്കും. ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് എക്സ്പ്രസ് ഇതിന് തയാറാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.