ട്രഷറി നിയന്ത്രണം: ധനസ്ഥിതി നോക്കി അടുത്തമാസം ഇളവ് നൽകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്തെ അധിക ചെലവുകൾ മൂലമാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ധനസ്ഥിതി പരിശോധിച്ച് അടുത്ത മാസത്തോടെ നിയന്ത്രണം നീക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആയിരക്കണക്കിന് ബില്ലുകളാണ് വരുന്നത്. ട്രഷറികളിലെ ബിൽമാറ്റ പരിധി 10 ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കിയത് ഇക്കാരണത്താലാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ഓണം നാളുകളിലെ ധനസ്ഥിതിയെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നുവെങ്കിലും 18,000 കോടിയുടെ ആനുകൂല്യങ്ങൾ ജനങ്ങളുടെ കൈകളിലെത്തിക്കാനായി. വിപണി ഇടപെടലിന് 400 കോടിയാണ് ചെലവിട്ടത്. കൺസ്യൂമർ ഫെഡ് 1500 ഓണച്ചന്തകളും സപ്ലൈകോയുടെ 1600 ചന്തകളും ഹോർട്ടികോർപിന്‍റെ 2000 പച്ചക്കറിച്ചന്തകളുമാണ് പ്രവർത്തിക്കുന്നത്.

ഇതുവരെയുള്ള ഓണച്ചെലവ് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന ചെലവഴിക്കലാണ് ഇക്കുറി. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും റവന്യൂ വരുമാനമുണ്ടായ ഘട്ടമാണിത്. 2021-2023 കാലയളവിൽ 53 ശതമാനത്തിന്‍റെ സാമ്പത്തികവളർച്ചയാണുണ്ടായത്. വർഷം ശരാശരി 11 മുതൽ 12 ശതമാനം വരെയായിരുന്നത് 25 ശതമാനത്തിലെത്തി. കടമെടുക്കാൻ ശേഷിക്കുന്നത് കുറച്ച് പണം മാത്രമാണ്. പ്രത്യേക പാക്കേജോ അല്ലെങ്കിൽ ഒരു ശതമാനം കടമെടുക്കാനുള്ള അനുവാദമോ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണച്ചെലവ്​ 18,000 കോടി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത്​ 60 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്‌ 3200 രൂ​പ വീ​തം സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ 1900 കോ​ടി ചെ​ല​വ​ഴി​​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 18000 കോ​ടി​യാ​ണ്​ ഓ​ണ​ക്കാ​ല ചെ​ല​വ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും പാ​ർ​ട്ട്‌​ടൈം ക​ണ്ടി​ൻ​ജ​ന്റ്‌ ജീ​വ​ന​ക്കാ​ർ​ക്കും വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ 630 കോ​ടി ചെ​ല​വ​ഴി​ച്ചു. 4.6 ല​ക്ഷം തൊ​ഴി​ലു​റ​പ്പ്‌ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ 1000 രൂ​പ വീ​തം ഉ​ത്സ​വ​ബ​ത്ത ന​ൽ​കാ​ൻ 46 കോ​ടി​യാ​യി.

മ​റ്റ്​ പ്ര​ധാ​ന ചെ​ല​വു​ക​ൾ

● കെ.​എ​സ്‌.​ആ​ർ.​ടി.​സി- 140 കോ​ടി

● സ​പ്ലൈ​കോ (നെ​ല്ല്‌ സം​ഭ​ര​ണം, വി​പ​ണി ഇ​ട​പെ​ട​ൽ)-- 320 കോ​ടി

● കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​നം, സ്‌​കൂ​ൾ യൂ​നി​ഫോം-- 25 കോ​ടി.

● കാ​ഷ്യൂ ബോ​ർ​ഡ്‌- 43 കോ​ടി

● സ്‌​കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ളം--50 കോ​ടി

● റ​ബ​ർ സ​ബ്‌​സി​ഡി-25 കോ​ടി

● തു​ണി​മി​ല്ലു​ക​ൾ​ക്ക്‌- 16 കോ​ടി

● ക​യ​ർ മേ​ഖ​ല​ക്ക്‌- 25 കോ​ടി

● ഓ​ണ​ക്കി​റ്റ്‌ -32 കോ​ടി

● 60 വ​യ​സ്സി​നു​മു​ക​ളി​ലു​ള്ള പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്‌ 1000 രൂ​പ വീ​തം- 6 കോ​ടി

● ഓ​ണം വാ​രാ​ഘോ​ഷം- 10 കോ​ടി

● ഹോ​ർ​ട്ടി കോ​ർ​പ്- 5 കോ​ടി

● പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ഇ​ൻ​കം സ​പ്പോ​ർ​ട്ട്‌- 33 കോ​ടി

● പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ സ​ഹാ​യം- 5.39 കോ​ടി

Tags:    
News Summary - Treasury Control: Finance Minister will give relaxation next month after looking at the financial situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.