തിരുവനന്തപുരം: ദുഃഖവെള്ളി, ഇൗസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കും.
ബാങ്ക് അവധി ദിനങ്ങളായ മാർച്ച് 27നും മാർച്ച് 28നും നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച് 31നും ദുഖവെള്ളി -ഇൗസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും ഏപ്രിൽ നാലിനുമാകും ട്രഷറികൾ പ്രവർത്തിക്കുക.
പെൻഷൻ, ശമ്പള വിതരണവും ഇൗ ദിവസങ്ങളിൽ തടസ്സപ്പെടില്ല. പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് പുതുക്കിയ നിരക്കിലെ ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിനായാണ് പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഏപ്രിൽ മൂന്നിന് മുമ്പായി ഇവ വിതരണം ചെയ്യാനാണ് ക്രമീകരണമെന്നും ഉത്തരവിൽ പറയുന്നു.
സാമൂഹ്യ സുരക്ഷ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്ഥാനത്ത് വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പെടെ 3100 രൂപയാണ് പെൻഷൻ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.