തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവുകളൊഴികെ ഒരു ബില്ലും പാസാക്കേണ്ട െന്ന് സർക്കാർ നിർദേശം നൽകി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനമന്ത്രി ടി.എം. തോമസ് െഎസക് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുൾപ്പെടെ 31 ഇനങ്ങൾക്കാണ് ഇളവ് അനുവദിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ നാലു മാസം ബാക്കിനിൽക്കെ പദ്ധതി നിർവഹണം ഇതോടെ അവതാളത്തിലാവും. ഈ സർക്കാറിെൻറ കാലത്ത് ഇതുവരെ അഞ്ചുലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾക്ക് മാത്രമാണ് ധനവകുപ്പിെൻറ അനുമതി ബാധകമായിരുന്നത്. ട്രഷറി നിയന്ത്രണത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.