കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിനടുത്ത് വില്ലാഞ്ചിറയിൽ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്‍റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതമായി പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. രാജകുമാരി സ്വദേശികളായ ജോബി, ജോബിയുടെ ഭാര്യ അഞ്ജു എന്നിവരാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
വലിയ മരത്തിന്‍റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്. കാർ പൂർണ്ണമായി മരത്തിനടിയിൽ പെട്ട് തകർന്നു. മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.