കല്പറ്റ: വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍നിന്ന് നിയമവിരുദ്ധമായി മുറിച്ച ഈട്ടിമരങ്ങള്‍ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്ക് സ്റ്റേ. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതി റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച ആറു വ്യത്യസ്ത ഹരജികളില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് കേസുകളിലാണ് സ്റ്റേ അനുവദിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പാണ് ജില്ല സെഷന്‍സ് കോടതി നടപടി സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. എന്നാല്‍, ഇത് പുറത്തറിയുന്നത് കേസിന്റെ തുടക്കകാലത്ത് ഗവ. പ്ലീഡറായിരുന്ന ജോസഫ് മാത്യു നല്കിയ വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചപ്പോഴാണ്. മുട്ടില്‍ മരംമുറി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ജഡ്ജിയും ഗവ. പ്ലീഡറും അടുത്തകാലത്ത് പദവി ഒഴിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സ്റ്റേ ഉത്തരവുണ്ടായത്. മരങ്ങള്‍ കണ്ടുകെട്ടിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണിത്. ഇതിനെതിരെ വനം അധികൃതര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.