വിചാരണ കോടതി മാറ്റണം: സര്‍ക്കാരും നടിയും നല്‍കിയ ഹരജിയിൽ ഇന്ന് വിധി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹരജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ്‌ നടിയുടെയും സർക്കാരിന്‍റെയും പരാതി.

നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന പരാതി. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

തന്നെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നാണ് ഇരയായ നടി കോടതിയെ അറിയിച്ചത്. നാൽപതോളം അഭിഭാഷകർക്ക് മുൻപിൽ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.

Tags:    
News Summary - Trial court should be changed: Judgment today on the petition filed by the government and the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.