വയനാട്: വയനാട്ടില്‍ നിന്ന് കര്‍ണാടകയിലെ കുടകിലെ തോട്ടങ്ങളില്‍ പണിക്കു പോകുന്ന ആദിവാസികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി എ.പി.സി.ആറിന്റെ നേതൃത്വത്തില്‍ വിവിധ മനുഷ്യവകാശ പ്രവര്‍ത്തകരുടെ സംഘം വയനാടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. പുല്‍പ്പള്ളി പാളക്കൊല്ലി, വെള്ളമുണ്ട വാളാരംകുന്ന് കോളനികള്‍ സംഘം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന പൗരാവകാശ കൂട്ടായ്മയുടെ കീഴില്‍ പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ പൗരന്‍, ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട്, പോരാട്ടം സംസ്ഥാന കമ്മിറ്റിയംഗം ഗൗരി എം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരി, എ.പി.സി.ആര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ നൗഷാദ്, എ.പി.സി.ആര്‍ വളണ്ടിയര്‍ പി.എച്ച് ഫൈസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ ആഗസ്റ്റ് 10ന് കല്‍പറ്റയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്ന് സംഘാംഗങ്ങൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.