കുമളി: പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസിയെ കരടി ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ സത്രം മേഖലയിൽ താമസിക്കുന്ന ആദിവാസി മലമ്പണ്ടാര വിഭാഗത്തിലെ കൃഷ്ണൻകുട്ടിക്കാണ് (53) പരിക്കേറ്റത്. കാട്ടിനുള്ളിൽനിന്ന് തേനും തെള്ളിയും ശേഖരിച്ചാണ് ഇവർ കഴിയുന്നത്. കൃഷ്ണൻകുട്ടിയുടെ തുടയിലാണ് കരടി നഖങ്ങൾ കുത്തിയിറക്കിയത്. കൈകൾക്കും കരടിയുടെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
നിലവിളികേട്ട് ഓടിയെത്തിയ വളർത്തുനായ് കരടിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കൃഷ്ണൻകുട്ടിയെ ഉപേക്ഷിച്ച് കരടി നായുടെ പിന്നാലെ പോയതോടെയാണ് ജീവൻ രക്ഷിക്കാനായത്. കാട്ടിനുള്ളിൽനിന്ന് അവശനിലയിൽ പുറത്തെത്തിയ കൃഷ്ണൻകുട്ടിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.