ജീവിച്ചിരിക്കുന്ന പിതാവിനു ഫേസ്ബുക്കിൽ ആദരാഞ്ജലി പോസ്റ്റ് വന്നതിനെ തുടർന്ന് കാണാതായ മകനെ കണ്ടെത്തി. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് അംഗവുമാണ് പിതാവ്. പിതാവിെൻറ ചിത്രത്തോടൊപ്പം ‘ആർഐപി, ഐ മിസ് യു’ എന്നിങ്ങനെ കുറിച്ച പോസ്റ്റാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താണു പിതാവ് മരിച്ചതായി വ്യാജ പോസ്റ്റിട്ടതെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി.മാത്യു അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ അനുശോചന പ്രവാഹമായിരുന്നു.
പീരുമേട് പരുന്തുംപാറ ആത്മഹത്യാമുനമ്പിൽ ചാടി ജീവനൊടുക്കിയെന്ന് സംശയിച്ച യുവാവിനെ വണ്ടിപ്പെരിയാറിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പിതാവ് മരിച്ചുപോയെന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടശേഷം 39 കാരനായ യുവാവിനെ കാണാതാവുകയായിരുന്നു. ആത്മഹത്യാ മുനമ്പിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയെന്നായിരുന്നു പ്രചരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ യുവാവിെൻറ ബാഗ്, ചെരിപ്പ് എന്നിവ ഈ സ്ഥലത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. പൊലീസും അഗ്നിരക്ഷാസേനയുമെത്തി രാത്രി തിരച്ചിൽ നടത്തിയിരുന്നു. വാളാടി – ചെങ്കര റോഡിലൂടെ നടന്നുപോയ യുവാവിനെ പിക്കപ്പ് വാൻ ഡ്രൈവർ തിരിച്ചറിയുകയായിരുന്നു. യുവാവിനെ ആദ്യം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലും പിന്നീട് പീരുമേട് പൊലീസ് സ്റ്റേഷനിലും എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.