ബസ് കാത്തുനിന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ദൃശ്യങ്ങൾ കാണിച്ച് ആക്രമിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകക്ക് നേരേ യുവാവിന്റെ അതിക്രമം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് യുവാവ് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിൽ വെച്ചായിരുന്നു സംഭവം. പ്രതിയെ മാധ്യമപ്രവർത്തക ഓടിച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടിയെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടിരക്ഷപ്പെട്ടെന്ന് പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Tried to attack the journalist who was waiting for the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.