representative image    

തൃശൂരിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍: കലക്ടര്‍ മാര്‍ഗനിർദേശം പുറത്തിറക്കി

തൃശൂർ: അടുത്ത ഞായറാഴ്ച വരെ ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ഡൗൺ സംബന്ധിച്ച് കലക്ടർ മാർഗനിർദേശം പുറപ്പെടുവിച്ചു. മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേർ പാടില്ല.

ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച് രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നു വരെ പ്രവര്‍ത്തിക്കാവുന്നതാണ്. അവശ്യസാധന കടകളിലെ വിൽപ്പന ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്‌റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ എട്ട്​ മുതല്‍ വൈകീട്ട് അഞ്ച്​ വരെ പ്രവര്‍ത്തിക്കാം. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം - പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ എട്ട്​ മുതല്‍ ഉച്ചക്ക്​ ഒന്ന്​ വരെയും മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ ഏഴ്​ മുതല്‍ ഉച്ചക്ക്​ ഒന്നു വരെയും ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ എട്ട്​ മുതല്‍ വൈകീട്ട് ഏഴ്​ വരെയും പ്രവര്‍ത്തിക്കാം (പാര്‍സല്‍ മാത്രം).

വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെക്കണം. എന്നാല്‍, അടിയന്തര സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച്​ വിവാഹം ചടങ്ങുമാത്രമായി നടത്താം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

Tags:    
News Summary - Triple lockdown in Thrissur: Collector issues guidance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.