കോഴിക്കോട്: മുസ്ലിം സ്ത്രീക്കു വേണ്ടി എന്നപേരില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ല് ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കുള്ള മതസ്വാതന്ത്ര്യവും വ്യക്തിനിയമവും വകവെച്ചു നല്‍കുന്നതിനാല്‍ വിവാഹം ഉള്‍പ്പെടെ സിവില്‍ നിയമപ്രകാരമാണ് നടക്കുന്നത്.
ഇതില്‍ മുസ്ലിംകള്ക്ക് മാത്രം വിവാഹനിയമത്തില്‍ ക്രിമിനല്‍ നിയമം ചാര്‍ത്തുന്നത് വലിയ വിവേചനമാണ്. മുത്തലാഖ് സുപ്രീംകോടതി തന്നെ നിരോധിച്ചതാണ്. ഒരു നിയമംപോലും ആവശ്യമില്ലാത്ത വിധം റദ്ദായ ഒന്നിെൻറ പേരില്‍ ക്രിമിനല്‍ കുറ്റവും ജാമ്യമാല്ല വകുപ്പില്‍ ജയിലില്‍ അടക്കുന്നതും വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. മൗലികാവകാശം ഹനിക്കുന്നതും വിവേചനപരവുമായ നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച് വിജയംവരെ പോരാടുമെന്നും നൂര്‍ബിന റഷീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.