കോഴിക്കോട്: മുത്തലാഖ് ബില്ലിനെ എതിർത്ത് ലോക്സഭയിൽ വോട്ട് ചെയ്യാൻ തീരുമാനമെടുത്തത് യുക്തിപൂർവമെന്ന് ഡോ. എം.ക െ മുനീർ. വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ലീഗ് ആദ്യം തീരുമാനിച്ചത്. തീരുമാനത്തിന്‍റെ ഗുണഫലങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിവാദത്തെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിക്കും. കാര്യങ്ങൾ കുഞ്ഞാലിക്കുട്ടി പറയാനിരിക്കെ താൻ പറയുന്നില്ലെന്നും മുനീർ വ്യക്തമാക്കി.
അതേസമയം, മുനീറിന്‍റെ നിലപാട് തള്ളിയ ഇ.ടി മുഹമ്മദ് ബഷീർ എം.പി വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച വിവരം അറിയില്ലെന്ന് പ്രതികരിച്ചു. വോട്ടിങ് കൂട്ടായി ബഹിഷ്കരിക്കാൻ യു.പി.എ തീരുമാനമെടുത്തിട്ടില്ല. തീരുമാനം നേരത്തെ എടുത്ത ശേഷം സഭയിൽ ഇരിക്കാനാവില്ല. ഇക്കാര്യം ആലോചിക്കാൻ ലീഗ് യോഗം ചേർന്നിട്ടില്ല. മുത്തലാഖ് ബില്ലിനെ പൂർണമായി എതിർക്കുന്നതാണ് ലീഗ് നിലപാടെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.