മലപ്പുറം: ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോെട്ടടുപ്പിലും പങ്കെടുക്കാത ിരുന്ന വിഷയത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. ലീഗ് സംസ്ഥാന പ്രസിഡൻറും ദേശീയകാര്യ ഉപദേശകസ മിതി ചെയർമാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, യു.എ.ഇയിലുള്ള കുഞ്ഞാലിക്കുട്ടി യെ ശനിയാഴ്ച രാവിലെ ഫോണിൽ വിളിച്ചാണ് വിശദീകരണം തേടിയത്.
മുതിര്‍ന്ന നേതാക്കളും അണികളും നിലപാട് കടുപ്പിച്ച സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു ഇത്. ഉച്ചയോടെ കുഞ്ഞാലിക്കുട്ടി വിശദീകരണക്കുറിപ്പ് അയച്ചുകൊടുത്തു. പിന്നാലെ ദുബൈയിൽ വാർത്തസമ്മേളനവും വിളിച്ചു.
സംഘടനചുമതലകളുടെ തിരക്ക് കാരണമാണ് ലോക്സഭയില്‍ എത്താതിരുന്നതെന്നും അപ്രതീക്ഷിതമായാണ് വോട്ടെടുപ്പ് നടന്നതെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇത് യാദൃച്ഛികമാണെന്നും ചർച്ചയിൽ പെങ്കടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രായോഗികമായി സാധിക്കാതെ പോയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
മുത്തലാഖ് വോെട്ടടുപ്പും ചർച്ചയും നടന്നപ്പോൾ ലോക്സഭയിൽ പെങ്കടുക്കാതിരുന്നതിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇൗ വിഷയത്തിൽ നേതാക്കൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും മലപ്പുറം ജില്ല പ്രസിഡൻറ് കൂടിയായ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.