തൃശൂർ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

തൃശൂര്‍: നഗരത്തിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത്.  ആശുപത്രിയുടെ ഒന്നാം നിലയിൽ ഇലക്ട്രാണിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീപടർന്നത്. ഫയര്‍ ഫോഴ്സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി.

േഷാർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ആശുപത്രി മുഴുവൻ പുക പടർന്നു. ഇതു മുലം രോഗികൾക്ക് ശ്വാസം മുട്ടലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെ 130 രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

 

Tags:    
News Summary - trissure hospital fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.