തൃശൂർ: സുപ്രീംകോടതിയുടെ പുതിയ വിധിയനുസരിച്ച് വെടിക്കെട്ട് നിരീക്ഷിക്കാൻ ഉന്ന തതല നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് കേന്ദ്ര എക് സ്േപ്ലാസീവ് ചീഫ് കൺട്രോളർക്കും, സംസ്ഥാന ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തിൽ ആ വശ്യപ്പെട്ടു. പെസോ അംഗീകരിച്ച സാമഗ്രികൾ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂ എന്ന നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താനും അപകട നിയന്ത്രണത്തിനും നിരീക്ഷണ സമിതി അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 41 വർഷത്തിനുള്ളിൽ 2842 പേരാണ് വെടിക്കെട്ടപകടത്തിൽ മരിച്ചത്. 786 സ്ഥലങ്ങളിലാണ് അപകടം. 1276 അപകട സാധ്യതകളും പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 72 പേർ വിവിധ മതവിഭാഗങ്ങളിലെ ഭക്തരാണ്.
ഈ മേഖലയിലെ തൊഴിലാളികൾക്ക് പരിശീലനമോ ബോധവത്കരണമോ നൽകാത്തതും സമ്മർദവും സ്വാധീനവും മൂലം സുരക്ഷ പരിശോധന ഇല്ലാതെ വെടിക്കെട്ടുകൾക്ക് അനുമതി നൽകുന്നതുമെല്ലാം അപകട കാരണങ്ങളാണെന്ന് നിവേദനത്തിൽ പറയുന്നു.
പടക്ക വിൽപനക്കും വെടിമരുന്ന് സാമഗ്രികളുടെ നിർമാണത്തിനും വെടിക്കെട്ടിനും കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയ ഒക്ടോബറിലെ സുപ്രീംകോടതി വിധിക്ക് ശേഷവും നിയമവിരുദ്ധമായി വെടിക്കെട്ട് നടത്തിയതും ജില്ലയിൽ നിന്നും കടത്തിയ വെടിമരുന്നുപയോഗിച്ച് നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിൽ പൊലീസ് കേസെടുത്തതും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.