തിരുവനന്തപുരം: സി.പി.എം മരണത്തിന്‍റെ വ്യാപാരികളാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ് മിന് പരിശീലനം ലഭിച്ച കില്ലർ സംഘങ്ങളുണ്ടെന്ന് കേന്ദ്ര ഇന്‍റലിജൻസ് പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയുധം താ ഴെവെക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. അക്രമം അവസാനിപ്പിക്കാൻ പിണറായിക്ക് താൽപര്യമില്ല എന്നതിന്‍റെ തെളിവാണിത്.
പെരിയ ഇരട്ടക്കൊല കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് അട്ടിമറിക്കാനാണ്. പ്രതികളുടെ മൊഴിമാറ്റം സി.പി.എമ്മിന്‍റെയും പൊലീസിന്‍റെയും ഒത്താശയോടെ ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം മോദി-പിണറായി കൂട്ടുക്കെട്ടിന്‍റെ തിരക്കഥയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇഷ്ടക്കാരാനായ അദാനിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കുട പിടിക്കുന്നു.
വിമാനത്താവളം കൈമാറുന്നതിന് പിന്നിൽ ഒത്തുകളിയാണ്. പ്രത്യേക കമ്പനി രൂപീകരിച്ച് കേരളാ സർക്കാർ ടെൻഡറിൽ പങ്കെടുത്തത് ആസൂത്രിത ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.