കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി എട്ട് കോടിയിലേറെ രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം കടത്തിയ കേസിൽ മുഖ് യപ്രതിയായ അഭിഭാഷകൻ കീഴടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം മാനക്കാട്ടുവിളാകം കരയിൽ വീട്ടിൽ അഡ്വ. ബിജുവാണ് കൊച്ചി പാലാരിവട്ടത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഒാഫിസിൽ വെള്ളിയാഴ്ച രാവിലെ കീഴടങ്ങിയത്. ൈവകീട ്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ (സാമ്പത്തികം) വ സതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഡി.ആർ.െഎ അടുത്തദിവസം കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അതേസമയം, ബിജുവിെൻറ ഭാര്യ വിനീത രത്നകുമാരിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ േമയ് 13നാണ് തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി (42) എന്നിവർ 25 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തിൽ പിടിയിലായത്. മസ്കത്തിൽനിന്ന് വരുന്നതിനിടെ പിടിയിലായ ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് വൻ സ്വർണക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടതോടെ സി.ബി.െഎയും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ബിജു ഒളിവിൽ പോവുകയായിരുന്നു.
ബിജു കീഴടങ്ങുമെന്ന് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ടാഴ്ചക്കുശേഷം ബിജു നാടകീയമായി കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡി.ആർ.െഎ. ബിജുവിെൻറ ഭാര്യ വിനീതയെ 14നാണ് ഡി.ആർ.െഎ അറസ്റ്റ് ചെയ്തത്. നാല് തവണയായി 20 കിലോ സ്വർണം കടത്തിയതായി ഇവർ ഡി.ആർ.െഎയോടെ സമ്മതിച്ചിരുന്നു. അതേസമയം, 13ന് നടന്ന സ്വർണക്കടത്തിൽ ഇവർക്ക് പങ്കില്ലെന്നതും പത്തും, ആറും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. ഒരുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. എല്ലാ ശനിയാഴ്ചയും ഒമ്പതിനും 10നും ഇടക്കും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാഴും ഹാജരാവണമെന്നും വ്യവസ്ഥയുണ്ട്.
കൂടാതെ, എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോർട്ടുണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും നിഷ്കർഷിച്ചിട്ടുണ്ട്. അതേസമയം, കേസിൽ ഒളിവിൽ കഴിയുന്ന ഇടനിലക്കാരൻ തിരുവനന്തപുരം തിരുമല സ്വദേശി വിഷ്ണു സോമസുന്ദരത്തിെൻറ മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിലായ സെറീനയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം പരിഗണിച്ചാണ് കോടതി ഉത്തരവ്. സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ, പഴവങ്ങാടിയിലെ സ്വര്‍ണക്കടയുടമ ഹക്കീമിെൻറ അക്കൗണ്ടൻറ് റാഷിദ് എന്നിവരെ നേരത്തേ ഡി.ആർ.െഎ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.