ശംഖുംമുഖം: സ്വകാര്യവത്കരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം വാങ്ങാനുള്ള കരാ റില്‍ പങ്കെടുത്ത് മൂന്ന് കമ്പനികള്‍. ജി.എം.ആര് ഗ്രൂപ് (ഗ്രാന്തി മല്ലികാര്‍ജുന്‍ റാവു), അദ ാനി ഗ്രൂപ്, സംസ്ഥാന സര്‍ക്കാറിനായി കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡ വലപ്മെൻറ്് കോർപറേഷന്) എന്നീ മൂന്ന് കമ്പനികളാണ് സ്വകാര്യവത്കരണ കരാറില്‍ പങ്കെടുത്തത്. സ്വകാര്യവത്കരണം പ്രഖ്യാപിച്ച ജയ്പുര്‍, അഹ്മദാബാദ്, ലഖ്നോ, ഗുവാഹതി, മംഗളൂരു വിമാനത്താവളങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്കിയ കമ്പനികളുടെ എണ്ണം തിരുവനന്തപുരത്തേതിെനക്കാൾ കൂടുതലാണ്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിെനതിരെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കരാറില്‍ പങ്കെടുക്കുന്നതിന് മുന്നോടിയുള്ള വിവരശേഖരണത്തിന് ആറിലധികം വന്‍കിട കമ്പനികള്‍ എത്തിയെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ കടക്കാനോ വിവരശേഖരണം നടത്താനോ കഴിഞ്ഞില്ല. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കേണ്ടിവന്നാല്‍ പ്രതിഷേധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ പല കമ്പനികളും തിരുവനന്തപുരത്തെ കരാറില്‍ പങ്കെടുക്കാതെ മറ്റ് വിമാനത്താവളങ്ങളുടെ കരാറില്‍ സംബന്ധിച്ചതായും അറിയുന്നു.
ഇതുകാരണം തിരുവനന്തപുരത്തെക്കാള്‍ ലാഭവിഹിതം കുറഞ്ഞ മറ്റ് വിമാനത്താവളങ്ങള്‍ക്കായി കൂടുതല്‍ കരാറുകാര്‍ രംഗത്തുള്ള സാഹചര്യമാണ്. 2018 നവംബറിലാണ് തിരുവനന്തപുരം ഉൾപ്പെടെ ആറുവിമാനത്താവളങ്ങള്‍ സ്വകാര്യവ്കരിക്കാന് കേന്ദ്രമന്ത്രിസഭ യോഗം തീരുമാനമെടുത്തത്. തുടര്‍ന്ന് ഡിസംബര്‍ 14ന് സ്വകാര്യവത്കരണ നോട്ടിഫിക്കേഷനും കേന്ദ്രസര്‍ക്കാര്‍ ഇറക്കി. കരാര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16 ആയിരുന്നു. കരാറില്‍ പങ്കെടുത്ത കമ്പനികളുടെ സാമ്പത്തിക കരാര്‍ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പരിശോധന ഫെബ്രുവരി 25ന് നടക്കും.
സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങളാണ് വിമാനത്താവളത്തിന് മുന്നില്‍ നടക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി എംേപ്ലായീസ് യൂനിയെൻറ നേതൃത്വത്തില്‍ നടക്കുന്ന സമരം 78 ദിവസം പിന്നിട്ടു. ടാക്സിതൊഴിലാളികളുടെയും എല്‍.ഡി.എഫ് ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹവും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.