കോവിഡ് വ്യാപനം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെയാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതിയെക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുമെല്ലാം ഇന്ന് മുഖ്യമന്ത്രുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരികയാണെങ്കിലും വിദ്യാര്‍ഥികളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 2,24,417 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,488 ആകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - trivandrum engineering college due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.