കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് സൂപ്രണ്ടിന് പ്രധാന പെങ്കന്ന് സി.ബി.െഎ വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പിടിച്ചെടുത്തപ്പോഴാണ് സൂപ്രണ്ട് ബി. രാധാകൃഷ്ണെൻറ പങ്ക് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചത്. അഭിഭാഷകൻ ബിജു ഉൾപ്പെട്ട സംഘം സ്വർണം കൊണ്ടുവന്ന എല്ലാ സന്ദർഭങ്ങളിലും സംഘത്തിന് സുഗമമായി പുറത്തുകടക്കാൻ സൗകര്യമൊരുക്കുന്നതിന് രാധാകൃഷ്ണൻ സന്നിഹിതനായിരുന്നുവെന്ന് സി.ബി.െഎ സ്ഥിരീകരിച്ചു.
കൂടാതെ, അറസ്റ്റിലായ സറീന ഷാജിയുടെയും ബിജുവിെൻറ ഭാര്യ വിനീത രത്നകുമാരിയുടെ മൊഴികളിലും ഇദ്ദേഹത്തിെൻറ പങ്ക് പറയുന്നുണ്ട്. ഇദ്ദേഹത്തിന് പുറെമ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. രാധാകൃഷ്ണന് പുറമേ കേസിൽ അറസ്റ്റിലായ സുനിൽകുമാർ, സറീന ഷാജി, ഒളിവിൽ കഴിയുന്ന സോമസുന്ദരം, വ്യാഴാഴ്ച ഡി.ആർ.െഎ മുമ്പാകെ കീഴടങ്ങിയ അഭിഭാഷകൻ ബിജു, ഭാര്യ വിനീത രത്നകുമാരി, മലപ്പുറം സ്വദേശി അബ്ദുൽ ഹക്കീം, ഇയാളുടെ അക്കൗണ്ടൻറ് പി.കെ. റാഷിദ്, പ്രകാശൻ തമ്പി എന്നിവർക്കെതിരെയും സി.ബി.െഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണൻ സമാന രീതിയിൽ മറ്റേതെങ്കിലും സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തിട്ടുണ്ടോ എന്നും സി.ബി.െഎ അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിെൻറ വരുമാനത്തെക്കുറിച്ചും പരിേശാധിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനം ശ്രദ്ധയിൽപെട്ടാൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടക്കുന്ന ഇൗ കേസിന് പുറമെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും.
അതിനിടെ, വെള്ളിയാഴ്ച അറസ്റ്റിലായ ബിജുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡി.ആർ.െഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇയാളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.