തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി അൻവറും വേങ്ങര സ്വദേശി സെയ്തലവിയുമാണ് അറസ്റ്റിലായത്. സ്വർണക്കടത്തിനായി ഇവർ പണം മുടക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകർ റമീസും സന്ദീപുമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചതായാണ് വിവരം.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗ് ദേശീയ അേന്വഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ കോടതിയിൽ തുറന്നു പരിശോധിച്ചിരുന്നു. ബാഗിൽനിന്ന് നിർണായ രേഖകൾ ലഭിച്ചതായാണ് വിവരം. ബാങ്ക് റെസീപ്റ്റും പണവും ബാഗിൽനിന്ന് ലഭിച്ചതായാണ് സൂചന. പരിശോധന നടപടികൾ പൂർണമായും കാമറയിൽ പകർത്തി.
യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് വടക്കൻ കേരളത്തിലെ ജ്വല്ലറികൾക്കുവേണ്ടിയാണെന്ന് കസ്റ്റംസ് അന്വേഷണസംഘം അറിയിച്ചിരുന്നു. ജൂലൈ അഞ്ചിലടക്കം നയതന്ത്ര ചാനൽ വഴി നികുതി വെട്ടിച്ച് സ്വർണമെത്തിച്ചത് വടക്കൻ കേരളത്തിലെ ജ്വല്ലറികൾക്കുവേണ്ടിയാണെന്നാണ് അന്വേഷണത്തിൽ കസ്റ്റംസ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.