സ്വർണക്കടത്ത്​: കസ്​റ്റംസ്​ കേസിൽ കെ.ടി. റമീസിന്​ ജാമ്യം

കൊച്ചി: സ്വർണക്കടത്തുമായി ബന്ധ​പ്പെട്ട കസ്​റ്റംസ്​ കേസിൽ മുഖ്യപ്രതി കെ.ടി. റമീസിന്​ ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. സ്വർണക്കടത്ത്​ കേസിൽ ഏതെങ്കിലുമൊരു കോടതി ഒരു പ്രതിക്ക്​ ജാമ്യം അനുവദിക്കുന്നത്​ ഇതാദ്യമാണ്​.

രണ്ട്​ ലക്ഷംരൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടുന്നതാണ്​ ജാമ്യവ്യവസ്ഥ​. കൂടാതെ കുറ്റപത്രം സമർപ്പിക്കുന്നതു വരെയോ, ആദ്യത്തെ മൂന്ന്​ മാസമോ എല്ലാ തിങ്കളാഴ്​ചയും രാവിലെ 10 മണിക്ക്​ മുന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവണം, പാസ്​​േപാർട്ട്​ സമർപ്പിക്കണം തുടങ്ങി കർശന ഉപാധിയും വെച്ചിട്ടുണ്ട്​.

എൻ​ഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും എൻ.ഐ.എയും ഉൾപ്പെടെ അന്വേഷിക്കുന്ന കേസിൽ കസ്​റ്റംസ്​ ആയിരുന്നു റമീസിനെ ആദ്യം പ്രതി ചേർത്തത്​. ഈ കേസിലാണ്​ ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്​.

അതേസമയം, എൻ.ഐ.എ രജിസ്​റ്റർ ചെയ്​ത കേസിൽ റമീസിനെ കേന്ദ്രീകരിച്ച്​ അന്വേഷണം തുടരുകയാണ്​. ഗൂഢാലോചന നടത്തിയതും, പണം മുടക്കുന്നതിനുള്ള ആളുകളെ കണ്ടെത്തുന്നതി​െൻറ ആസൂത്രകനുമെല്ലാം റമീസ്​ ആയിരുന്നുവെന്നാണ്​ എൻ.​െഎ.എയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.