സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക്; തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകൾ നാളെ സംസ്ഥാനത്ത് പഠിപ്പുമുടക്കും. അതേസമയം ബി.ജെ.പി ​​​​പ്രവർത്തകരെ പൊലീസ്​ മർദിച്ചതിൽ ​പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചു. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ്​ ഉപരോധിക്കുന്നതി​നിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.

സമരത്തെ തകർക്കാൻ എസ്.എഫ്.ഐ ശ്രമിച്ചതായും ലക്ഷ്മി നായർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും ബി.ജെ.പി നേതാവ് വി. മുരളീധരൻ വ്യക്​തമാക്കി. സമരത്തെ ഒറ്റുകൊടുത്ത എസ്.എഫ്.ഐ നിലപാട് വിദ്യാർഥി വഞ്ചനയാണെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത് ഏതു പശ്ചാത്തലത്തിൽ ആണെന്ന് അറിയില്ലെന്നും സംയുക്ത സമര സമിതിയുടെ സമരം തുടരുമെന്നും എ.ഐ.എസ്.എഫ് അറിയിച്ചു.

 

 

 

 

 

Tags:    
News Summary - trivandrum law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.