നെയ്യാറ്റിൻകര: വ്ലാങ്ങാമുറിയിൽ മരപ്പാലത്തിനടുത്ത് യുവാവിനെ ആറംഗസംഘം മർദിച്ച് ബൈക്ക് കത്തിച്ച സംഭവത്തിൽ ഒരാൾ നെയ്യാറ്റിൻകര പൊലീസ് പിടിയിൽ. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
ടിപ്പർ ൈഡ്രവർമാർ തമ്മിലുള്ള തർക്കമാണ് മർദനത്തിലും ബൈക്ക് കത്തിക്കലിലും കലാശിച്ചത്. ടിപ്പർ ൈഡ്രവറായ അജിക്കാണ് മർദനമേറ്റത്. ഫോണിൽ എംസാൻഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വ്ലാങ്ങാമുറി മരപ്പാലത്തിനടുത്ത് വിളിച്ചുവരുത്തുകയും സ്ഥലത്തെത്തിയപ്പോൾ ആറു പേരടങ്ങുന്ന സംഘം വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്ന് അജി പറയുന്നു.
മർദനത്തെ തുടർന്നു അജി ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന്, അജി വന്ന പൾസർ ബൈക്ക് കത്തിച്ചു. അജിയെ ഫോണിൽ വിളിച്ചുവരുത്തിയ ആളെ നെയ്യാറ്റിൻകര പൊലീസ് തിരിച്ചറിഞ്ഞാണ് പിടികൂടിയത്. നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐ സെന്തിൽകുമാർ എസ്.ഐ പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.