തിരുവനന്തപുരം: കോവിഡ് ബാധ തടയുന്നതിെൻറ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെൻറ് എന്നിവക്ക് നിർദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പൂന്തുറയില്‍ വളരെ കര്‍ശനമായി ട്രിപ്ള്‍ ലോക്ഡൗണ്‍ നടപ്പാക്കും. സ്പെഷല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാൻഡൻറ് ഇന്‍ ചാർജ് എല്‍. സോളമെൻറ നേതൃത്വത്തില്‍ 25 കമാൻഡോകളെ നിയോഗിച്ചു.
ഡെപ്യൂട്ടി കമീഷണർ ദിവ്യ വി. ഗോപിനാഥ്, അസി. കമീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് മേല്‍നോട്ടം വഹിക്കും.
സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ ബോധവത്കരണം നടത്തുന്നതിന് സാമുദായിക നേതാക്കളുടെ ഉള്‍പ്പെടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ട ആവശ്യകത പൊലീസ് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിെലയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡി.ജി.പി ജെ.കെ. ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.