ആലപ്പുഴ: ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി നിലവിൽവരും. ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് മൺസൂൺകാല ട്രോളിങ് നിരോധനം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആലോചിക്കാൻ കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. ജില്ലയില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫിഷറീസ് ജില്ല ഓഫിസിൽ തുടങ്ങിയ കൺട്രോൾ റൂമിലേക്ക് 0477 2251103 നമ്പറിൽ വിളിക്കാം.
അപകടവിവരങ്ങൾ ഇവിടെ അറിയിക്കാം. നിരോധനവേളയിൽ കടല്‍ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിനുമായി ജില്ലയിൽ രണ്ട് സ്വകാര്യബോട്ട് വാടകെക്കടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.പ്രത്യേകം പരിശീലനം ലഭിച്ച ആറ് മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവർത്തനത്തിന് നിയോഗിക്കും. വാടകക്കെടുക്കുന്ന ബോട്ടുകള്‍ അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകുന്നതിന് നിർേദശം നൽകി.
കടൽരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐ.ഡി കാർഡ് അല്ലെങ്കില്‍ ആധാർ രേഖ ൈകയിൽ കരുതണമെന്ന് നിർദേശം നൽകി. ട്രോളിങ് നിരോധന കാലയളവിൽ യന്ത്രവത്കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കാനുള്ള അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും മത്സ്യഭവനുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.