ടി.വി. രാജേഷ് സി.പി.എം കണ്ണൂർ ജില്ല ആക്ടിങ് സെക്രട്ടറി

കണ്ണൂർ: മുൻ എം.എൽ.എ ടി.വി. രാജേഷിനെ സി.പി.എം കണ്ണൂർ ജില്ല ആക്ടിങ് സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവർ പ​ങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി എം.വി. ജയരാജൻ കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായതിനെ തുടർന്നാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ് ടി.വി. രാജേഷ്.

2019 ൽ വടകര ലോക്സഭ മണ്ഡലത്തിൽ പി. ജയരാജൻ മൽസരിക്കുന്ന വേളയിലാണ് എം.വി. ജയരാനെ ജില്ല ആക്ടിങ് സെ​ക്രട്ടറിയായി നിയമിച്ചത്. തുടർന്ന് നടന്ന ജില്ല സമ്മേളനത്തിൽ ഇദ്ദേഹം സെക്രട്ടറിയായി. ജില്ല കമ്മിറ്റി യോഗത്തില്‍ എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍ സ്വാഗതം പറഞ്ഞു.

Tags:    
News Summary - TV Rajesh CPM Kannur District Acting Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.