ടി.വി. രാജേഷ്​ എം.എൽ.എയും പി.എ മുഹമ്മദ്​ റിയാസും റിമാൻഡിൽ

കോഴിക്കോട്: എയർ ഇന്ത്യ ഓഫിസ്​ ആക്രമണ കേസിൽ ടി.വി. രാജേഷ്​ എം.എൽ.എയെയും പി.എ മുഹമ്മദ്​ റിയാസിനെയും കോടതി റിമാൻഡ്​ ചെയ്​തു. 2010ൽ ഡി.വൈ.എഫ്​.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ്​ നടപടി.

കോഴിക്കോട്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ (നാല്​) കോടതിയാണ്​ ഇരുവരെയും റിമാൻഡ്​ ചെയ്​തത്​. കേസിൽ ജാമ്യം എടുക്കാൻ കോടതിയിൽ എത്തിയതായിരുന്നു ടി.വി. രാജേഷ്​ എം.എൽ.എയും പി.എ മുഹമ്മദ്​ റിയാസും. റിമാൻഡിലായ ഇരുവരെയും ഉടൻ ജയിലിലേക്ക്​ മാറ്റും.

Tags:    
News Summary - TV Rajesh MLA and PA Mohammad Riyaz remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.