കൊച്ചി: നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തൊടുപുഴ വണ്ണപ്പുറം സ്വദേശി മുഹമ്മദ് റസലാണ് ആണ് അറസ്റ്റിലായത്. തൃക്കാക്കരയില്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ഇയാളുടെ കെട്ടിടത്തിലാണ്. റസലിനെതിരെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കേസിൽ മലപ്പുറം സ്വദേശി നജീബിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃക്കാക്കരക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പ് നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നു കമ്പ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിദേശത്ത് നിന്നും വരുന്ന ടെലിഫോൺ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ രീതി. ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ. വിവിധ സർവീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.