അഞ്ചൽ: ബീവറേജിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്ന രണ്ടംഗ സംഘം വാഹന പരിശോധനക്കിടെ ഏരൂർ പൊലീസിൻ്റെ പിടിയിലായി. വടമൺ കോമളം രഞ്ജു ഭവനിൽ സുധീഷ് കുമാർ (40), മുകളുവിള വീട്ടിൽ ഗിരീഷ് കുമാർ (46) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 20500 മി.ലി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1700 രൂപയും ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിളക്കുപാറ ഇടക്കൊച്ചിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ അതിവേഗത്തിൽ പോയ ഓട്ടോറിക്ഷയെ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നാൽപത്തിയൊന്ന് കുപ്പികളിലായി നിറച്ച ഇരുപതിനായിരത്തി അഞ്ഞൂറ് മില്ലി ലിറ്റർ മദ്യവും പണവും കണ്ടെത്തുകയായിരുന്നു. എസ് .ഐ ശരലാലിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ തുഷാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.