കുഴൽമന്ദം: അരലക്ഷം രൂപ വിലവരുന്ന പത്തുബോട്ടിൽ ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കളെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കുഴൽമന്ദം പൊലീസും നടത്തിയ പരിശോധനയിൽ പിടികൂടി.
മലപ്പുറം വെളിയങ്കോട് നസീർ (30), തൃശൂർ ചാവക്കാട് തങ്ങൾപടി മുആഫ് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് വെള്ളപ്പാറ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതികൾ വലയിലായത്. അഞ്ച് ഗ്രാം വീതമുള്ള പത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ കണ്ടെടുത്തു.
5000 രൂപക്കാണ് അഞ്ച് ഗ്രാം ഹഷീഷ് ഓയിൽ വിൽക്കുന്നത്. പാലക്കാട് ജില്ലയിൽ ലഹരി എത്തിക്കുന്ന കണ്ണിയിലുൾപ്പെട്ടവരാണ് പ്രതികൾ.
ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, കുഴൽമന്ദം ഇൻസ്പെക്ടർ ഇ.പി. രാമദാസ്, സബ് ഇൻസ്പെക്ടർ എ. അനൂപ്, കെ. സുഹൈൽ, എസ്. താജുദ്ദീൻ, കെ.വി. സുരേന്ദ്രൻ, ആര്. ജയപ്രകാശൻ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു. സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആര്. വിനീഷ്, കെ. ദിലീപ്, ആര്. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.