ചെങ്ങമനാട് പൊലീസ് സ്​റ്റേഷൻ സി.ഐ ജോസിക്ക് എ.എസ്.ഐയായ ജ്യേഷ്​ഠൻ വർഗീസ്​ സല്യൂട്ട് നല്‍കിയപ്പോള്‍

അനിയന്‍ സി.ഐ, ജ്യേഷ്​ഠന്‍ എ.എസ്.ഐ; ചെങ്ങമനാട് പൊലീസ്​ സ്​റ്റേഷൻ ചുമതല ഇനി സഹോദരങ്ങള്‍ക്ക്

ചെങ്ങമനാട് (എറണാകുളം): ചെങ്ങമനാട്​ പൊലീസ് സ്​റ്റേഷൻ ചുമതലകൾക്ക്​ ഇനി നേതൃത്വം നല്‍കുക നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് - കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസിയും ടി.കെ. വര്‍ഗീസുമായിരിക്കും. 16 വര്‍ഷം മുമ്പ് സർവിസില്‍ പ്രവേശിച്ച്​, ക്രൈംബ്രാഞ്ചില്‍ എസ്.ഐ ആയിരുന്ന ഇളയ മകന്‍ ജോസി ഉദ്യോഗക്കയറ്റ​െത്ത തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് സ്​റ്റേഷന്‍ ഹൗസ് ഓഫിസറായി ചെങ്ങമനാട് സ്​റ്റേഷനില്‍ ചുമതലയേൽക്കുന്നത്.

22 വര്‍ഷം മുമ്പാണ് വർഗീസ്​ സർവിസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്​റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. സ്ഥലം മാറ്റത്തെ തുടർന്ന്​ ചൊവ്വാഴ്ച രാവിലെ ചെങ്ങമനാട് സ്​റ്റേഷനിലെത്തി വർഗീസ്​ ചാര്‍ജെടുത്തു. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലെത്തിയ വർഗീസ്​ മേലാധികാരിക്ക് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയുമായിരുന്നു.

സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. ജോസിയുടെയും വർഗീസി​െൻറയും ഏക സഹോദരി ബീന സഭ നേതൃത്വം നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ചെങ്ങമനാട് പൊലീസ് സ്​റ്റേഷനില്‍ സ്ഥലം മാറിവന്ന എ.എസ്.ഐ വർഗീസി​െൻറ മൂവ്മെൻറ്​ ഓര്‍ഡറില്‍ സി.ഐ ജോസി ഒപ്പുവെക്കുന്നു



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.