കണ്ണൂർ/കാസർകോട്: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്.
കണ്ണൂരിൽ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇരട്ടി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.
കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കൽ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. . അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.