വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം: ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ ജോൺസൺ ക്ലീറ്റസ് (25), മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സാബു ജോർജ് (23), സന്തോഷ് വർഗീസ് (25) എന്നിവരെ കണ്ടെത്താനുണ്ട്.

വ്യാഴാഴ്​ച വൈകീട്ട് ആറോടെയാണ് അപകടം. ആഴിമല തീരത്തെത്തിയ പുല്ലുവിള സ്വദേശികളായ പത്തംഗ സംഘത്തിലെ നാലു പേരെയാണ് കടലിൽ കാണാതായത്. പുല്ലുവിള സ്വദേശി ജോൺസൺ ക്ലീറ്റസ് വിദേശത്ത്​ ജോലി കിട്ടി പോകുന്നതി​ന്‍റെ ആഘോഷത്തിന്‍റെ ഭാഗമായാണ് പത്തംഗ സംഘം വൈകീട്ട് നാലോടെ ആഴിമല കടൽ തീരത്തെത്തിയത്.

ഇതിൽ രണ്ടു പേർ ആറു മണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ടു. ഇവരെ രക്ഷപെടുത്താനായി മറ്റ് മൂന്നു പേർ കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപെട്ടു. ഇതിലൊരാൾ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളി​ന്‍റെ സഹായത്തോടെ രക്ഷപെട്ട്​ കരക്ക് കയറിയെങ്കിലും ജോൺസൺ അടക്കമുള്ള നാലു പേരെയും കാണാതായി.

ഇവർക്കായി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മന്‍റ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - Two Dead bodies invented in Vizhinjam Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.