പമ്പാ നദിയിൽ ഒഴുക്കിൽപെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്. മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു മൂവരും. കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അഗ്നി ശമന സേനയും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്.

Tags:    
News Summary - Two dead bodies were found in the river Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.