മുതലപ്പൊഴിയിൽ ബോട്ട് അപകടം, രണ്ടു മരണം; നിരവധി പേരെ കാൺമാനില്ല

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ രണ്ടു പേർ മരിച്ചു. ആറു പേരെ കാൺമാനില്ലെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ നടക്കുന്നില്ല.

വർക്കല ചിലക്കൂർ സ്വദേശി ഷാനവാസ് (59), നിസാമുദ്ദീൻ (65) എന്നിവരാണ് മരിച്ചത്. നവാസ്(45), ഷൈജു (40), ഇബ്രാഹിം (39), നാസിം (33), യൂസഫ് (30), അഹദ് (50), റഷീദ് (34) എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


വർക്കല ചിലക്കൂർ സ്വദേശി കഹാറിന്‍റെ ഉടമസ്ഥതയിലെ സഫ മർവ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. കടലിൽ നിന്നും കരയിലേക്ക് കയറവെ മുതലപ്പൊഴി ഹാർബറിന്‍റെ പൊഴിമുഖത്ത് ബോട്ട് മറിയുകയായിരുന്നു.

ശക്തമായ കാറ്റിൽപെട്ടാണ് അപകടം. മത്സ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. കരയ്ക്ക് എത്തിച്ചവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത തുടരുകയാണ്.

News Summary - two dead in boat accident at attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.