ടി.പി. മോഹൻദാസ്, കെ.പി. ഗംഗാധരൻ

പരപ്പനങ്ങാടി നഗരസഭ ആര്​ ഭരിച്ചാലും ഒരു വെളിച്ചപ്പാട്​ ഉറപ്പ്​​

പരപ്പനങ്ങാടി നഗരസഭയിലെ 27ാം വാർഡായ കുരിക്കൾ റോഡിൽ മത്സരിക്കുന്നവർ ചില്ലറക്കാരല്ല. വെളിച്ചപ്പാടുകളാണ്​ ഇരുവരും. എൽ.ഡി.എഫ് സ്ഥാനാർഥിയും അധ്യാപകനുമായ ടി.പി. മോഹൻദാസാണ്​ ഒരു വശത്ത്​.

കർഷനായ കെ.പി. ഗംഗാധരനാണ്​ യു.ഡി.എഫിനായി രംഗത്തുള്ളത്​. പതിറ്റാണ്ടുകളായി ക്ഷേത്രോത്സവങ്ങളിൽ വെളിച്ചപ്പാടായി സേവനം തുടരുന്നവരാണിവർ. ചെറുപ്പം മുതൽ പിതാക്കന്മാരോടൊപ്പം ഈ വഴിയിലുണ്ട്​. എം.കോം, ബി.എഡ് ബിരുദധാരിയായ മോഹൻദാസ്​ പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളജിൽ അധ്യാപനം നടത്തുന്നതിനിടയിലും വെളിച്ചപ്പാടാവും.

കാർഷിക വൃത്തിയുടെ തിരക്കിലും മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ദലിത് കോൺഗ്രസ് മണ്ഡലം അധ്യക്ഷൻ തുടങ്ങിയ പദവികൾ അലങ്കരിക്കു​േമ്പാഴും ഗംഗാധരനും വെളിച്ചപ്പെടലിന്​ സമയം കണ്ടെത്തുന്നു. ക്ഷേത്രോത്സവങ്ങളിൽ ഉറഞ്ഞുതുള്ളി കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവരാണിവർ. നഗരസഭ ആര്​ ഭരിച്ചാലും അംഗമായി ഒരു വെളിച്ചപ്പാടുണ്ടാകുമെന്ന്​ ഉറപ്പ്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.