ശിശു വികസന വകുപ്പിൻറെ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

ആറാട്ടുപുഴ: വനിതാ ശിശു വികസന വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വൈദ്യുതിത്തൂൺ തകർത്തശേഷം പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന മുതുകുളം ശിശുവികസന ഓഫീസർ എൽ. ലക്ഷ്മി, ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ മുതുകുളം തട്ടാരുമുക്കിന് തെക്കു വശത്തായിരുന്നു അപകടം. ലക്ഷ്മിയുടെ മുഖത്ത് സാരമായി പരിക്കുണ്ട്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റു രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് കാര്യമായ പരിക്കില്ല.

ബ്രേക്ക് പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് ആദ്യം കിഴക്കു വശത്ത് സ്ഥാപിച്ചിരുന്ന സ്പീഡ് സൂചികയും ഇരുമ്പ് വൈദ്യുതിത്തൂണും ഇടിച്ചു തകർത്തു. ഇതിന്റ ആഘാതത്തിലാണ് വാഹനത്തിന്റെ പിൻഭാഗം കടയിലേക്കു ഇടിച്ചു കയറിയത്. പച്ചക്കറി സൂക്ഷിച്ചിരുന്ന തട്ടും തകർന്നിട്ടുണ്ട്. .

Tags:    
News Summary - Two injured in Child Development Department jeep accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.